17/04/2026
[fontresizer_tawhidurrahmandear_widget]

Tags :Patient Rights

Main story

ശസ്ത്രക്രിയ വേണമെങ്കിൽ ‘മരിച്ചാലും പരാതിയില്ലെന്ന് എഴുതിത്തരണം’; കോന്നി മെഡിക്കൽ കോളേജിൽ വിവാദ നോട്ടീസ്

കോന്നി: ശസ്ത്രക്രിയ വേണമെങ്കിൽ ‘ആശുപത്രിയിലെ സൗകര്യക്കുറവുകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും പരാതിയില്ലെന്ന്’ രോഗി സമ്മതപത്രം നൽകണമെന്ന വിചിത്രമായ നോട്ടീസ് കോന്നി മെഡിക്കൽ കോളേജിൽ വിവാദമാകുന്നു. ജനറൽ സർജറി വിഭാഗം ഒപിക്ക് സമീപമാണ് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ വകുപ്പ് മേധാവിയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ അപര്യാപ്തതകൾ പൂർണ്ണമായും ബോധ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രോഗി ഒപ്പിട്ടു നൽകണമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ശസ്ത്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻപത്തെ [&Read More

Main story

‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും

തിരുവനന്തപുരം: പ്രസവത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് നെടുമങ്ങാട് സ്വദേശിനിയായ ഹസ്‌ന ഫാത്തിമ (23) നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ മലാശയം മുറിഞ്ഞതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്. 2025 ജൂണിലായിരുന്നു ഹസ്‌നയുടെ പ്രസവം. സിസേറിയനിടെ മലാശയം മുറിഞ്ഞതോടെ വിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോക്ടർ തന്നെ ‘അഹങ്കാരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും, കൈക്കൂലി [&Read More