തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്. സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ [&Read More
Tags :Peravoor Constituency
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.കെ ശൈലജ. മണ്ഡലത്തിൽ കുറഞ്ഞത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശൈലജ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റുമായി ശക്തമായ പോരാട്ടമാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശൈലജ, യഥാർത്ഥ വിധി അറിയാൻ വോട്ടുപെട്ടി തുറക്കുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. പേരാവൂരിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് കെ.കെ ശൈലജയും നിയാസ് റഹ്‌മാനും പങ്കുവെച്ച [&Read More