28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Pinarayi government

Kerala

ജീവിതത്തിൽ ഒന്നിനോടും അധികം ഭയമില്ല; ഭയം പാർട്ടിയെ മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെയും വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെയും കുറിച്ച് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി വധഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒന്നിനെയും അധികം ഭയമില്ലെന്നും, പാർട്ടിയെ മാത്രമാണു ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ പോലുമുണ്ട്. എന്നാൽ അതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. ഭയപ്പെട്ട് ഒളിച്ചിരുന്നാൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനാകില്ല. ആപൽഘട്ടങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ തന്റെ രാഷ്ട്രീയ [&Read More

Kerala

സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി തടഞ്ഞു

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബജറ്റ് വിഹിതമോ ആവശ്യമായ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 20 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നത് [&Read More

Kerala

നന്ദഗോവിന്ദം ഭജൻസിന് പകരം എത്തിയ ഇഷാൻ ദേവിന് കൊടുത്തത് 4 ലക്ഷം; ഓഡിറ്റിന്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി സൂചിപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. നേരത്തെ പുറത്തുവന്ന കണക്കുകൾ വെറും എസ്റ്റിമേറ്റ് മാത്രമാണെന്ന ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ്, യഥാർഥ ചെലവുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പരിപാടിക്കെത്തിയവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ ലക്ഷക്കണക്കിന് രൂപ അധികം ചെലവായതായാണ് റിപ്പോർട്ട്. പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: പ്രഭാതഭക്ഷണം: 1,500 പേർക്ക് [&Read More

Kerala

എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More

Kerala

പിണറായി വിജയൻ മൂന്നാമതും അധികാരമേൽക്കാൻ വ്യക്തമായ സാധ്യത; സർക്കാരിനെ കുറിച്ച് മോശം അഭിപ്രായമില്ല-വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ഷെയർ കൂടാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നത് [&Read More

Kerala

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം; 50 % ജനങ്ങൾക്ക് അതൃപ്തി’, എൻഡിടിവി സർവേയിൽ യുഡിഎഫിന്

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. [&Read More

Main story

‘കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്; വിജിലന്‍സ് തള്ളിയ കേസാണ്’- പുനര്‍ജനി കേസ് അന്വേഷണത്തില്‍

കോഴിക്കോട്: പുനർജനി കേസ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞ കേസാണ് ഇതെന്നും, പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ സി.ബി.ഐക്ക് വിടാനും അദ്ദേഹം വെല്ലുവിളിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നല്‍കി. “ഇതൊക്കെ കേട്ടിട്ട് ഞാൻ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേക്ക്” എന്നായിരുന്നു സതീശന്റെ പരിഹാസം. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികളുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് [&Read More

Main story

‘പോറ്റിയെ കേറ്റിയേ’ പാരഡിയിലെ നടപടിയും പാരയായി? ഒടുവില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍; കേസുകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി [&Read More

Kerala

കിണര്‍ കുഴിക്കുന്നതിനും ജലവിനിയോഗത്തിനും കടുത്ത നിയന്ത്രണം; പുതിയ കരട് ജലനയവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കിണറുകള്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേരള ജലനയം 2025Read More

Main story

‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യം; പുതിയ കേരളത്തിന്റെ ഉദയം’-അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഐക്യ കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തില്‍, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നത്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണ് ഈ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. [&Read More