Tags :Police Investigation
തിരുവനന്തപുരം: തിരുവല്ലം പടിഞ്ഞാറെ പൂങ്കുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യത്തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തുന്നു. ആനക്കുഴി റോഡിന് സമീപമുള്ള അബ്ദുള്ള എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ഉള്ളതിനാൽ തിരുവല്ലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ തലയോട്ടികളിൽ പേരുകൾ എഴുതിയിരിക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഒരു തലയോട്ടിക്ക് പിന്നിൽ ‘വാസു’ എന്നും, രണ്ടായി പിളർന്ന മറ്റൊരു തലയോട്ടിക്ക് ഉള്ളിലായി ‘അസ്‌ന’ എന്നും എഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിലും [&Read More
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാടശേഖരത്തിന് സമീപത്തെ വീടിന്റെ പിറകിലെ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണിയുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് വരെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയുമാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വീട് കൈമാറ്റം ചെയ്യപ്പെടുകയും അറ്റകുറ്റപ്പണികൾ നടന്നു വരികയുമാണ്. ഇന്നലെ വൈകീട്ടോടെയാണ് നിർമ്മാണത്തൊഴിലാളികൾ [&Read More
ഭോപ്പാൽ: സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചു. ഭോപ്പാലിലെ നിഷത്പുരയിൽ 33കാരിയായ സിയ എന്ന അഷ്‌റഫിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകനായ സമീർ ഒളിവിലാണെങ്കിലും, മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഇയാളുടെ മാതാവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സമീറുമായി ഒന്നിച്ചു ജീവിക്കാനാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെത്തിയത്. എന്നാൽ സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം വൈകിയാണ് ഇവർ അറിഞ്ഞത്. ഇതേച്ചൊല്ലി വീട്ടിൽ [&Read More
തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. താൻ ചിക്കുൻ ഗുനിയ ബാധിച്ച് അവശനിലയിലാണെന്നും, അപകടമുണ്ടായപ്പോഴത്തെ പരിഭ്രാന്തിയിലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്ന് കാണിച്ച് പോലീസ് കേസെടുത്തിരുന്നു.ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരായ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘അപ്പോഴത്തെ സാഹചര്യത്തിൽ [&Read More