കണ്ണൂർ: കണ്ണൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ തുക പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെനിന്ന് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു ഈ അറയുടെ നിർമാണം. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.Read More
Tags :Police Raid
‘ഇല്ലിസിറ്റ് ഗ്യാങ്’ ഗുണ്ടാസംഘത്തിലെ വരനെ മണ്ഡപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ താലികെട്ടാൻ
ഭോപ്പാൽ: ആഘോഷപൂർവ്വം നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് നിമിഷങ്ങൾക്കുള്ളിൽ സിനിമാ സ്റ്റൈൽ കുറ്റകൃത്യ നാടകമായി മാറി. ഭോപ്പാലിലെ വിവാഹ മണ്ഡപത്തിൽ ഇരച്ചുകയറിയ പോലീസ്, താലികെട്ടിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാത്തലവനായ വരനെ അറസ്റ്റ് ചെയ്തു. ഇതോടെ വിവാഹ വസ്ത്രത്തിൽ, മുഖത്ത് ഹൽദിയും കൈകളിൽ മെഹന്തിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ അപേക്ഷ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. 31 കേസുകളിൽ പ്രതിയായ ആകാശ് എന്ന ഭുരയെയും അഞ്ച് കൂട്ടാളികളെയും വിവാഹവേദിയിൽ നിന്നാണ് പോലീസ് പൊക്കിയത്. തന്റെ ജീവിതം തകർക്കരുതെന്നും വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ [&Read More
ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം. ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ [&Read More
വന്‍ പോലീ സന്നാഹത്തില്‍ കണ്ഠര് രാജീവരുടെവീട്ടിൽ എസ്‌ഐടി പരിശോധന; പോറ്റിയുമായുള്ള ഇടപാടിന്റെ വിവരങ്ങൾ
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ അതീവ സുരക്ഷയോടെയാണ് സംഘമെത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മൂന്ന് മണിയോടെയാണ് എസ്‌ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് [&Read More