27/01/2026

Tags :Political Controversy

India

മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്‍) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More

India

‘മദുറോയെ ട്രംപ് തട്ടിക്കൊണ്ടുപോയി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാന്‍ എന്തുകൊണ്ട് മോദിക്ക് കഴിയുന്നില്ല?’

മുംബൈ: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം പിടികൂടിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഡൊണാള്‍ഡ് ട്രംപിന് മദുറോയെ അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് രണ്ടായിരത്തിനാലില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാനില്‍ നിന്ന് പിടികൂടി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഉവൈസി ചോദിച്ചു. മുംബൈയിലെ ഗോവണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും [&Read More

Main story

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Kerala

’തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്നെ മാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത് പാവപ്പെട്ട ജാതിക്കാരനായത് കൊണ്ടാണോ?’-വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചില ആളുകള്‍ കുറ്റപ്പെടുത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പളളി. മുന്നണികള്‍ മതസാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും [&Read More

Kerala

‘മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം’; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ ഫെമ ചട്ടലംഘനം നടന്നെന്ന കേസിലാണ് നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസുണ്ട്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് [&Read More