01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Political Crisis

World

76 ജീവനുകൾക്ക് പകരം ചോദിച്ച് ബാലേന്ദ്ര ഷാ; നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അഴിമതി വിരുദ്ധ ‘ജെന്‍ സി’ പ്രക്ഷോഭത്തിനിടെയുണ്ടായ കൂട്ടമരണങ്ങളിൽ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പും അക്രമങ്ങളും തടയുന്നതിൽ ഇവർ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട വെടിവെയ്പ്പ് തടയാൻ അന്നത്തെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അന്വേഷണ [&Read More

Kerala

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More

Kerala

‘മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്, മെമ്പർഷിപ്പ് പുതുക്കണം’; ജി സുധാകരനെ ഫോണിൽ വിളിച്ച്

ആലപ്പുഴ: സിപിഎമ്മിലെ മുതിർന്ന നേതാവായ ജി സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീവ്രശ്രമം തുടരുന്നു. അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച സുധാകരനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തിനാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്. താൻ സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും [&Read More

Kerala

ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; എൻഡിഎ സഖ്യത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് കൂട്ടരാജി

പാലക്കാട്: ട്വന്റി ട്വന്റി പാർട്ടി എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ പാർട്ടിയിൽ കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി പ്രവർത്തകരാണ് ട്വന്റി ട്വന്റിയിൽ നിന്നുള്ള തങ്ങളുടെ ലയനം ഉപേക്ഷിച്ച് കൂട്ടത്തോടെ രാജിവെച്ചത്. ഇതോടെ മുതലമടയിൽ ട്വന്റി ട്വന്റിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാർട്ടി ചെയർമാൻ സാബു ജേക്കബ് മറ്റ് നേതാക്കളുമായോ പ്രവർത്തകരുമായോ ആലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് രാജിവെച്ചവർ ആരോപിക്കുന്നു. മുതലമടയിൽ ചേർന്ന യോഗത്തിൽ, ട്വന്റി ട്വന്റിയിലെ ലയനം അസാധുവാക്കിയതായും [&Read More

Main story

‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള [&Read More