‘സ്ത്രീകൾക്ക് മധുരം, പുരുഷന്മാർക്ക് സൗജന്യ യാത്ര’; കെഎസ്ആർടിസിക്ക് എതിരെ നെടുമ്പാശേരിയിൽ വേറിട്ട പ്രതിഷേധം
നെടുമ്പാശേരി: കെഎസ്ആർടിസിയുടെ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമയുടെ വേറിട്ട സമരം. മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിലാണ് നാളെ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. കൂടാതെ ബസിനെ കൈവിടാത്ത വനിതകൾക്ക് മധുരവും നൽകും. സർക്കാർ പദ്ധതി സ്വകാര്യ ബസുകളുടെ നട്ടെല്ലൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമയായ വട്ടപ്പറമ്പ് സ്വദേശി ബി.ഒ ഡേവിസ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള 7 ട്രിപ്പുകളിലും പുരുഷന്മാർക്ക് [&Read More