27/01/2026

Tags :Priyank Kharge

India

‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്

ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More

India

ആർഎസ്എസ് ഫണ്ടിംഗിൽ സുതാര്യത എവിടെ? ചോദ്യങ്ങളുമായി വീണ്ടും പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ആർഎസ്എസ് പ്രവർത്തന ഫണ്ടിനെച്ചൊല്ലിയുള്ള പോര് കർണാടകയിൽ മുറുകുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും ഇത് സംബന്ധിച്ച് താൻ മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഘടകമാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫണ്ടിംഗുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തന്റെ ചോദ്യങ്ങൾ എക്സ് പോസ്റ്റിൽ ആവർത്തിച്ച് ഉന്നയിച്ചു. സ്വയംസേവകരുടെ സംഭാവനകൾ കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഖാർഗെ ചോദ്യം [&Read More

India

‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More

India

‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More

Main story

‘ഭീകരാക്രമണത്തിനിടെ മോദി തിരക്കിട്ട് ഭൂട്ടാനിൽ പോയത് അദാനിക്കുവേണ്ടി കരാർ ഉറപ്പിക്കാൻ’; ആഞ്ഞടിച്ച് പ്രിയങ്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡൽഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട പ്രിയ സുഹൃത്ത് അദാനിക്കുവേണ്ടി കരാർ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്ര നടന്നത്. “ഡൽഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് [&Read More