10/06/2026
[fontresizer_tawhidurrahmandear_widget]

Tags :PTI

World

ഇമ്രാന്‍ ഖാന്‍ എവിടെ? ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും വമ്പന്‍ പ്രതിഷേധത്തിന് പിടിഐ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്/റാവല്‍പിണ്ടി: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പിടിഐ പ്രവര്‍ത്തകര്‍. ഒരു മാസമായി ഇമ്രാനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന പരാതികള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ ഇന്ന് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. അതേസമയം, പ്രകടനങ്ങളെ തുടര്‍ന്ന് ഇരു നഗരങ്ങളിലും അധികൃതര്‍ 144 ഏര്‍പ്പെടുത്തി. റാവല്‍പിണ്ടിയിലെ അദിയാല ജയിലിനും ഇസ്ലാമാബാദ് ഹൈക്കോടതിക്കും പുറത്താണ് പ്രധാനമായും പ്രതിഷേധങ്ങള്‍ [&Read More

World

‘പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് വേണം’; അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് മകന്‍ കാസിം

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ മകൻ കാസിം ഖാൻ തന്നെ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് വേണമെന്നും കാസിം പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സില്‍ പങ്കുവെച്ച കുറിപ്പിൽ കാസിം പിതാവിനെക്കുറിച്ചുള്ള തൻ്റെ കടുത്ത ആശങ്കകൾ പങ്കുവെച്ചു. ഇമ്രാൻ ഖാൻ ജയിലിലായിട്ട് 845 ദിവസമായെന്നും, കഴിഞ്ഞ ഒന്നര മാസമായി കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ട സെല്ലിലാണ് [&Read More

World

ഇമ്രാന്‍ ഖാന്‍ മരിച്ചിട്ടില്ല! ജയിലില്‍ ‘സുരക്ഷിതന്‍’; അഭ്യൂഹങ്ങള്‍ തള്ളി പാക് വൃത്തങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ സുരക്ഷിതനാണെന്ന് ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വധിച്ചെന്ന തരത്തില്‍ അഫ്ഗാന്‍, ബലൂചിസ്ഥാന്‍ മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും ഉദ്ധരിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് സ്ഥിരീകരണം. അതേസമയം, മൂന്നാഴ്ചയിലേറെയായി ജയിലിലുള്ള സഹോദരനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൊറീന്‍ നിയാസി എന്നിവര്‍ ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം [&Read More