ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More