ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോര്‍ജ് ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് ജോസ്ന. ലുധിയാനയ്ക്ക് സമീപം വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിലിരുന്ന ജോസ്ന, അപകടസമയത്ത് റോഡിലേക്ക് തെറിച്ചുവീഴുകയും തുടര്‍ന്ന് ബസ് ശരീരത്തിലേക്ക് മറിയുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിനടിയില്‍ കുടുങ്ങിയ ജോസ്നയുടെ [&Read More