ദോഹ: പാട്രിയറ്റ് മിസൈലുകളുടെ ശേഖരം തീർന്നു എന്ന റിപ്പോർട്ടുകൾ ഖത്തർ നിഷേധിച്ചു. ഖത്തർ സായുധ സേനയുടെ പക്കലുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ഇൻവെന്ററി തീർന്നിട്ടില്ലെന്നും, പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് (Read More
Tags :Qatar
ഖത്തറിലും സൗദിയിലും സ്ഫോടനത്തിന് പദ്ധതിയിട്ട മൊസാദ് ചാരന്മാർ പിടിയിൽ; വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ
ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ [&Read More
ദുബൈ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ വ്യോമാക്രമണം നടത്തി. ഇതിന്റെ ഭാഗമായി യുഎഇയിലെ അബുദാബി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മിഡിലീസ്റ്റിലെ എല്ലാ യുഎസ് താവളങ്ങളെയും തങ്ങൾ [&Read More
‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും
ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം. മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് [&Read More
ദോഹ: ഖത്തറിലെ അൽ ഖോർ മരുഭൂമിയിൽ രണ്ടാമതും ഉൽക്കാശില കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ ശില കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രം തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ശാസ്ത്രീയ പരിശോധനയും സ്ഥിരീകരണവും ആദ്യഘട്ടത്തിൽ ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്‌റ്റൈറ്റ് (Read More
ദോഹ: ഗ്ലോബല്‍ സാദാത്ത് അസോസിയേഷന് ആരംഭിക്കുന്ന പ്രഥമ സംരംഭമായ ‘അല്‍Read More
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം [&Read More