22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Railway Footboard Death

Kerala

ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടം; ട്രാക്കിലേക്ക് വീണ് 18-കാരന് ദാരുണാന്ത്യം

കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ‌പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിയുന്നത്. തുടർന്ന് സുഹൃത്ത് കായംകുളം റെയിൽവേ [&Read More