ദുബൈയില്‍ കാണാതായ രാകേഷിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 6 ലക്ഷം പാരിതോഷികം; കുടുംബത്തിന് പ്രതീക്ഷയായി
ദുബൈ: രണ്ട് വര്‍ഷത്തിലധികമായി ദുബൈയില്‍ കാണാതായ രാജസ്ഥാന്‍ സ്വദേശിയായ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി. 39കാരന്‍ രാകേഷ് കുമാര്‍ ജാംഗിദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദുബൈയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കല്‍പേഷ് കിനരിവാല 25,000 ദിര്‍ഹം (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ രാകേഷിന്റെ കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കിനരിവാലയുടെ ഈ മനുഷ്യത്വപരമായ ഇടപെടല്‍. ‘എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ [&Read More