‘ഉപദേശം നൽകാൻ പാകിസ്ഥാന് ധാർമിക അവകാശമില്ല’; രാമക്ഷേത്രത്തിലെ പതാക ഉയർത്തലിലെ വിമർശനം തള്ളി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ നടത്തിയ വിമർശനങ്ങൾ ഇന്ത്യ തള്ളി. വർഗീയതയുടെയും ന്യൂനപക്ഷ പീഡനങ്ങളുടെയും നീണ്ട ചരിത്രമുള്ള പാകിസ്ഥാന് മറ്റുള്ള രാജ്യങ്ങൾക്ക് ധാർമിക ഉപദേശം നൽകാൻ അവകാശമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുമേലുള്ള വർധിച്ചുവരുന്ന സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ഈ പരാമർശങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു [&Read More