13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Ranjith Sankar

Kerala

‘പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ’; എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിനും പൊലീസ് ലാത്തിച്ചാർജിനും പിന്നാലെ എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. “കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു ഹർത്താൽ പോലും പ്രതിപക്ഷം നടത്തിയില്ല എന്ന പുതിയ കാല കാഴ്ചപ്പാടിന് ജനം നൽകിയ വിജയമാണ് ഈ ഭരണം,” എന്ന് രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനുമുൻപ് സമരം തുടങ്ങിയെന്നും ആദ്യഹർത്താലിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. [&Read More