എലത്തൂർ കൊലപാതകം: മൃതദേഹത്തെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ഭാര്യയെ വിളിച്ചുവരുത്തി, വൈശാഖനെതിരെ പോക്‌സോയും
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം 24ന് നടന്ന സംഭവത്തിൽ പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പ്രതി സ്വന്തം ഭാര്യയെ തന്നെയാണ് വിളിച്ചുവരുത്തിയത്. വർക്ക്‌ഷോപ്പിൽ ഒരു യുവതി തൂങ്ങിമരിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഭാര്യയെ സ്ഥലത്തെത്തിച്ചത്. യുവതിയും വൈശാഖനും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥനയുമായി യുവതി എത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് മരിക്കാമെന്ന് [&Read More