14/04/2026
[fontresizer_tawhidurrahmandear_widget]

Tags :Reinvestigation

Main story

തലശ്ശേരി സലീം വധം: കൃത്യം നടത്തിയത് സിപിഎം പ്രവർത്തകരെന്ന് പിതാവ്

തലശ്ശേരി: പുന്നോൽ ഹുസ്സൻമൊട്ടയിലെ സിപിഎം പ്രവർത്തകനായിരുന്ന യു.കെ സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് കെ.പി യൂസഫ് രംഗത്ത്. കേസിൽ പ്രതികളായ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം പ്രതികരിച്ചത്. കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികൾ പുറത്തുവന്നിട്ടില്ലെന്ന് യൂസഫ് പറയുന്നു. സലീമിൻ്റെ സുഹൃത്ത് റയീസിനെ കൊലപ്പെടുത്തി തീവണ്ടിപ്പാതയിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെ സലീം കടുത്ത ഭയത്തിലായിരുന്നു. [&Read More