02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Reporter TV controversy

Main story

മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികളുടെ അപ്പീൽ തള്ളി ജില്ലാ കോടതി

കൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ തിരിച്ചടി. ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഉപാധികളോടെ പട്ടയം നൽകിയ ഭൂമിയിൽനിന്നാണ് മുറിച്ച മരങ്ങൾ നേരത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സർക്കാരിലേക്ക് എത്തേണ്ട മരങ്ങളാണിതെന്ന് ജില്ലാ കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2020Read More

Kerala

റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍

കൊച്ചി: തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി അബീര്‍ ഗ്രൂപ്പ് മേധാവിയും പ്രമുഖ വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ്. റിപ്പോര്‍ട്ടര്‍ ടിവി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതി നല്‍കിയ അബ്ദുല്‍ സലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു. ഒരു തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആശുപത്രി ശൃംഖല തട്ടിയെടുത്തുവെന്നും, നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് [&Read More

Kerala

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണു നടപടി. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. 100 കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബിപിഎല്‍ കമ്പനിയുടെ ഭൂമിയിടപാടില്‍, [&Read More