10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Russian intelligence

Iran

ഇറാനോട് യുദ്ധം ചെയ്യാൻ ഐഎസ് ഭീകരന്മാർ; ജയിലിൽ കഴിയുന്നവരെ തുറന്നുവിട്ട് രഹസ്യ ക്യാമ്പുകളിലേക്ക്

മോസ്‌കോ/തെഹ്റാൻ: ഇറാനെതിരെ പോരാടാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരെ രംഗത്തിറക്കാൻ പാശ്ചാത്യ ശക്തികൾ നീക്കം നടത്തുന്നതായി വമ്പൻ വെളിപ്പെടുത്തൽ. സിറിയയിലെ വിവിധ തടവറകളിൽ കഴിയുകയായിരുന്ന തീവ്രസംഘങ്ങളെ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ തുറന്നുവിട്ട്, ഇറാഖിലെ രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് വെളിപ്പെടുത്തി. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിൽ നടന്ന ഒമ്പത് മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷാ മേധാവിമാരുടെ കൗൺസിൽ യോഗത്തിലാണ്(സിഐഎസ്) ഈ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. റഷ്യൻ മാധ്യമമായ ‘ആർ.ടി’ [&Read More

World

അമേരിക്കൻ താവളങ്ങൾ തകർക്കാൻ ഇറാന് റഷ്യയുടെ ഇന്റലിജൻസ് സഹായം

തെഹ്‌റാൻ/മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധത്തിൽ നേരിട്ടല്ലെങ്കിലും റഷ്യയും പങ്കാളിയാകുന്നതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അമേരിക്കൻ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമെന്ന് റിപ്പോർട്ട്. അമേരിക്കൻ സേനയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ വിവരങ്ങൾ കൈമാറുന്നതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് [&Read More