01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Russian Oil

Entertainment

ഇന്ത്യ ഭരിക്കുന്നത് മികച്ചൊരു നടൻ; അമേരിക്ക പറയുന്നതെന്തും കേൾക്കും-പ്രകാശ് രാജ്

ബംഗളൂരു: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചതിലും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസ്താവനകളിലും കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. അമേരിക്ക പറയുന്നത് എന്തും കേൾക്കുന്ന മികച്ച നടനാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രകാശ് രാജ് വിമർശിച്ചു. ഇസ്രയേൽRead More

Main story

ഒറ്റ രാത്രി, ഒരു ഫോൺകോൾ; മോദി-ട്രംപ് സംഭാഷണത്തിൽ മാറി മറിഞ്ഞത് ഈ അഞ്ച്

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More

World

വെനസ്വേലയുടെ എണ്ണ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അമേരിക്ക; റഷ്യന്‍ എണ്ണ ഇടപാട് തടഞ്ഞതിനു പിന്നാലെ

വാഷിംഗ്ടൺ: വെനസ്വേലൻ എണ്ണയിൽ നിയന്ത്രണം ഉറപ്പിച്ചതിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് യുഎസ്. വെനസ്വേലയിൽനിന്നുള്ള എണ്ണ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ നീക്കം. യുഎസ് നിയന്ത്രണത്തിലുള്ള പുതിയ വ്യാപാര ചട്ടക്കൂടിന് കീഴിലായിരിക്കും ഇതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നതിൽ യുഎസ് അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കരാറിലെ പ്രധാന വ്യവസ്ഥകൾവെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ഈ മാസം മൂന്നിന് യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് [&Read More

World

വീണ്ടും നികുതി കൂട്ടി വിരട്ടാൻ യുഎസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500%

വാഷിംഗ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ ഉപരോധ ബില്ലിന് പച്ചക്കൊടി കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ്വഌദിമിര്‍ പുടിന്റെ സൈനിക നീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘ഗ്രഹാംബ്ലൂമെന്റല്‍’ ഉപരോധ ബില്ലിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. ഈ ബില്‍ നിയമമാകുന്നതോടെ റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് [&Read More

India

ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്‌

മുംബൈ: റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെര്‍ഗി’ന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷപ്രതികരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂംബെര്‍ഗ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റിലയന്‍സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണശാലയായ ജാംനഗറിലെ പ്ലാന്റിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ എത്തിയെന്നായിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍, പ്ലാന്റിലേക്ക് റഷ്യയില്‍നിന്ന് എണ്ണ എത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. [&Read More