Tags :Sabarimala controversy
തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍: പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ [&Read More
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണംവാങ്ങിയ ബെല്ലാരി സ്വദേശിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൊതിയുന്നതിനായി കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയാണ്. ദ്വാരപാലക ശില്‍പത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്‍പങ്ങളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് [&Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മുറുകുന്നു. കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുക്കും. താരത്തിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് എസ്‌ഐടി അറിയിച്ചു. സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗായകന്‍ വീരമണി ഉള്‍പ്പെടെയുള്ളവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. ജയറാമിനെയും വീരമണിയെയും പോലുള്ള പ്രമുഖരെ ഉള്‍പ്പെടെ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്‌ഐടി അറിയിച്ചു. അതിനിടെ, കേസില്‍ മുന്‍ ദേവസ്വം [&Read More
പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണു നടപടി. എസ്‌ഐടി സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ [&Read More