‘കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് അധഃപതിച്ചുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മ്മിത ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഷിബു ബേബി ജോണിന്റെ വെല്ലുവിളി. [&Read More