കൊച്ചി: ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകുന്നു. എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റിRead More
Tags :Sabu M Jacob
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More
ഇഡിയെ ഭയന്നുള്ള രാഷ്ട്രീയ ചുവടുമാറ്റമോ? ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കിറ്റെക്‌സിനെതിരായ ഇഡി
കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നതിനിടെ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് എൻഡിഎ പാളയത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട ‘ഫെമ’ നിയമലംഘനത്തിലാണ് കിറ്റെക്‌സിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ രണ്ടുതവണ നോട്ടീസ് നൽകിയിട്ടും നേരിട്ട് ഹാജരാകാതെ സാബു ജേക്കബ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി രാഷ്ട്രീയ ചുവടുമാറ്റം സംഭവിച്ചിരിക്കുന്നത്. ജനുവരി 22ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്വന്റി20 എൻഡിഎയുടെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ [&Read More
‘എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?’; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇല്ലാതാക്കാൻ ശ്രമിച്ചതുകൊണ്ടാണ് എൻഡിഎയിൽ
കൊച്ചി: എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി തുടങ്ങിയ പാർട്ടികൾ ചേർന്ന് തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എൻഡിഎയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തലമുറയ്ക്കും നാടിനും ആവശ്യമായ മാറ്റമാണ് ഇതിലൂടെ പാർട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് പുത്തൻ കുതിപ്പേകാനാണ് എൻഡിഎയുമായുള്ള സഖ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായതോടെ ലക്ഷക്കണക്കിന് വിദേശനിക്ഷേപം ഒഴുകുന്ന ആന്ധ്രാപ്രദേശിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. [&Read More
കൊച്ചി: എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ കടുത്ത ഭിന്നത. മുതിർന്ന നേതാക്കളോടും അണികളോടും ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പുറത്തുപോയേക്കാമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സൂചന നൽകി. സ്വതന്ത്ര രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചാണ് തങ്ങൾ പാർട്ടിയിൽ ചേർന്നതെന്നും ബിജെപി മുന്നണിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നും തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. എന്നാൽ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ഒന്നോ [&Read More
ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ട്വന്റി 20യ്ക്കുള്ള സ്വാധീനം വോട്ടായി മാറുന്നത് എൻഡിഎയ്ക്ക് വലിയ [&Read More