ലണ്ടൻ: സാമ്പത്തിക തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യൂ.എച്ച്.ഒ) ബംഗ്ലാദേശ് സർക്കാരും അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെ, സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖല മേധാവിയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകളുമായ സൈമ വാസെദ് രാജിവെച്ചു. ബുധനാഴ്ചയാണ് ഇവർ തന്റെ രാജി സമർപ്പിച്ചത്. 2024 ആദ്യവാരത്തിൽ അഞ്ചുവർഷത്തെ കാലാവധിയിലേക്ക് സ്ഥാനം ഏറ്റെടുത്ത സൈമയെ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ ലോകാരോഗ്യ സംഘടന നിർബന്ധിത ശമ്പളരഹിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. 2024 [&Read More