02/09/2026
[fontresizer_tawhidurrahmandear_widget]

Tags :School Thik Karo

India

‘അധികാരികൾ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’; സ്കൂളുകളിൽ വിതരണം ചെയ്യുന്നത് കാലാവധി

ജയ്പൂർ: സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ‘സ്‌കൂളുകൾ നന്നാക്കൂ’ എന്ന സിജെപിയുടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയത്. സ്കൂളിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയതിന്റെ വിഡിയോയും സിജെപി സൈബറിടത്ത് പങ്കുവച്ചു. ‘അധികാരത്തിലിരിക്കുന്നവർ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’ എന്ന് സർക്കാരിനോട് ചോദിച്ചുകൊണ്ടാണ് അഭിജീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഷയത്തിൽ [&Read More

India

സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

മുംബൈ: സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ജവാലി ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ [&Read More