‘കുളിച്ച് ഭക്ഷണം കഴിച്ച് വന്നിരിക്കുന്ന നിരാഹാര സമരം, സനൽകുമാർ മറ്റൊരു ആറാട്ടണ്ണൻ’; പരിഹസിച്ച്
തിരുവനന്തപുരം: പ്രശസ്ത നടിയെ വേട്ടയാടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയും, ഇതിന് ആസ്പദമായി സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ നാടകത്തിനെതിരെയും രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും’ എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കിടന്നിട്ടും തിരുത്താത്ത സന്തോഷ് വർക്കിയുടെ (ആറാട്ടണ്ണൻ) അതേ മനോവൈകൃതവും മാനസിക രോഗാവസ്ഥയുമാണ് ഇപ്പോൾ സനൽകുമാർ ശശിധരനുമുള്ളതെന്ന് അഷ്റഫ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് സനൽ നടത്തുന്ന സമരം ഒരു [&Read More