28/03/2026
[fontresizer_tawhidurrahmandear_widget]

Tags :sexual harassment case

Kerala

‘അവിവാഹിതൻ ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നതിൽ നിയമപരമായി എന്ത് തെറ്റ്?’; രാഹുൽ മാങ്കൂട്ടത്തിലിന്റെ

കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. രാഹുലിനെതിരെ വേറെയും സ്ത്രീകൾ ബലാത്സംഗാരോപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും, ഇതെല്ലാം ചേർത്ത് ഇയാളുടെ ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. രാഹുൽ അവിവാഹിതനാണെന്നും, ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. [&Read More

Kerala

ലൈംഗികാതിക്രമ പരാതി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

തിരുവനന്തപുരം: സംവിധായിക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് (Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം/പാലക്കാട്: വിവിധ കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു. യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. [&Read More

Main story

രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15Read More

Kerala

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ [&Read More

Kerala

‘വടക്കഞ്ചേരിയില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ വിട്ടയച്ചു’; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ കൂടുതല്‍

തിരുവനന്തപുരം/കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. വടക്കഞ്ചേരിയിൽ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ശേഷം വിട്ടയച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഡിവൈഎസ്പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് കൈമാറും. (Read More