03/04/2026
[fontresizer_tawhidurrahmandear_widget]

Tags :Shaksgam Valley

India

1963ലെ പാക്‌-ചൈന കരാര്‍ നിയമവിരുദ്ധം; ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് അവകാശവാദം തള്ളി കരസേനാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ [&Read More

Main story

‘അത് ഞങ്ങളുടെ പ്രദേശം’; കശ്മീരിലെ ഷാക്സ്ഗാം താഴ്‌വരയില്‍ അവകാശം ഉന്നയിച്ച് ചൈന

ബെയ്ജിങ്: ജമ്മു കശ്മീരിന്റെ ഭാഗമായ ഷാക്സ്ഗാം താഴ്വരയില്‍ അവകാശവാദവുമായി ചൈന. ഈ പ്രദേശം പൂര്‍ണമായും തങ്ങളുടേതാണെന്നും, അവിടെ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തങ്ങളുടെ പരമാധികാരത്തില്‍ പെട്ടതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയില്‍ ചൈന നടത്തുന്ന അനധികൃത നിര്‍മാണ പ്രവൃത്തികളെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കിയത്. ‘ഷാക്സ്ഗാം താഴ്വര ചൈനയുടെതാണ്. അവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ചൈനയ്ക്ക് പൂര്‍ണ അധികാരമുണ്ട്’Read More