‘ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണ്’: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഗേല
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ശങ്കർസിംഗ് വഗേല. പാർട്ടി വിട്ട് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് എൺപത്തിയാറുകാരനായ വഗേലയുടെ ‘ഘർ വാപസി’ ചർച്ചകൾ സജീവമാകുന്നത്. എ.ഐ.സി.സി ഗുജറാത്ത് ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, ഗുജറാത്ത് പി.സി.സി അധ്യക്ഷൻ അമിത് ചാവ്ഡ, മുൻ കേന്ദ്രമന്ത്രി ഭരത്സിംഗ് സോളങ്കി എന്നിവരുമായി വഗേല പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. എന്നാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടക്കാനിരിക്കുന്ന [&Read More