കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും. ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ [&Read More
Tags :Shimjitha Mustafa
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയിൽ ഉറച്ച് പ്രതി ഷിംജിത മുസ്തഫ. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അയക്കും. മരിച്ച ദീപകിന്റെ വീഡിയോ പകർത്തിയത് ഈ ഫോണിലാണ്. ഫോണിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം നടത്തുന്നതിനാണ് [&Read More
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More