27/01/2026

Tags :Shiv Sena UBT

Main story

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ഉദ്ധവ് പക്ഷം രണ്ടാം സ്ഥാനത്ത്

മുംബൈ: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആകെയുള്ള 227 സീറ്റുകളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 90 സീറ്റുകളിൽ ബിജെപി ലീഡ് നേടി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ മഹായുതി സഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 114 എന്ന സംഖ്യയിലേക്ക് അടുക്കുകയാണ്. അതേസമയം, താക്കറെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾക്കിടയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന [&Read More

Main story

മഹാരാഷ്ട്രയില്‍ വന്‍ സര്‍പ്രൈസ് നീക്കം; ബിജെപി-എഐഎംഐഎം സഖ്യം, ബിജെപിയും ഉവൈസിയുടെ എഐഎംഐഎമ്മും കൈകോര്‍ക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More