ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്‌ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര്
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Read More