ന്യൂഡൽഹി: ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ വേറിട്ടൊരു സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള ‘ക്യാരിമെൻ’ എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഷോപ്പിങ്ങിനിടെ കൈനിറയെ ബാഗുകളും പേഴ്സുകളും തൂക്കിപ്പിടിച്ച് നടക്കാൻ ബുദ്ധിമുട്ടുന്നവർക്കായി വാടകയ്ക്ക് സഹായികളെ ലഭ്യമാക്കുന്നതാണ് ഈ പുതിയ പദ്ധതി. മണിക്കൂറിന് 149 രൂപയാണ് സേവനത്തിനായി കമ്പനി ഈടാക്കുന്നത്. തിരക്കേറിയ വിപണികളിൽ സമ്മർദമില്ലാതെ ഷോപ്പിങ് ആസ്വദിക്കാൻ പരിശീലനം ലഭിച്ച പ്രൊഫഷണൽ സഹായികളെയാണ് കമ്പനി നൽകുക. ഇവർ ബാഗുകൾ ചുമക്കുക മാത്രമല്ല, പാർക്കിങ് ഏരിയ വരെയോ തൊട്ടടുത്ത മെട്രോ സ്റ്റേഷൻ വരെയോ ഉപഭോക്താക്കളെ [&Read More