അമരാവതി: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ. ഐഎൻഎസ് ദേഗയിൽ ജോലി ചെയ്യുന്ന ചിന്താട രവീന്ദ്ര (35) ആണ് അറസ്റ്റിലായത്. പോളിപ്പള്ളി മൗനിക (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് സമാനമായ ക്രൂരതയാണ് വിശാഖപട്ടണത്തും അരങ്ങേറിയത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് രവീന്ദ്ര മൗനികയെ സ്വന്തം വസതിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ മൗനികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പല [&Read More