കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവരെ പാർട്ടി നേതൃനിരയിൽ എത്തിച്ച് മുസ്‌ലിം ലീഗ്. പുതിയ ഭാരവാഹികളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പി അബ്ദുൽ ഹമീദ്, എ അബ്ദുറഹിമാൻ, ശ്യാം സുന്ദർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി ഉബൈദുല്ല, കമാൽ മാക്കിയിൽ, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. പുതിയ ഭാരവാഹികളിൽ കൗതുകകരമായത് മുൻ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ ആയിരുന്ന ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതാണ്. [&Read More