‘എന്തിനാണ് ഷോർട്ട്സ് ധരിച്ചത്, ഹിന്ദുസംസ്കാരം അറിയില്ലേ?’- പൂനെയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം
പൂനെ: സിംഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്ക് നേരെ വലതുപക്ഷ സംഘടനാംഗങ്ങളുടെ ആക്രമണം. ഷോർട്‌സും സ്ലീവ്‌ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉൾപ്പെടെ നാല് സഞ്ചാരികളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ‘സമസ്ത ഹിന്ദു ബാന്ധവ് ആർമി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളടക്കം എട്ട് പേർക്കെതിരെ പൂനെ റൂറൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം തടഞ്ഞുനിർത്തിയത്. “എന്തുകൊണ്ടാണ് ഷോർട്‌സ് ധരിച്ചിരിക്കുന്നത്, ഹിന്ദു സംസ്കാരം എന്താണെന്ന് അറിയില്ലേ” [&Read More