എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചുമായി പ. ബംഗാളിലെ ബിഎല്‍ഒമാര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്.ഐ.ആര്‍) പ്രക്രിയയുടെ ഭാഗമായുള്ള അമിത ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) കൊല്‍ക്കത്തയുടെ തെരുവിലിറങ്ങി. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സാധാരണഗതിയില്‍ രണ്ട് വര്‍ഷം വേണ്ടിവരുന്ന ജോലി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്ന അപ്രായോഗിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎല്‍ഒ അധികാര്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ കോളേജ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം, [&Read More