തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍;
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്ക് ശേഷം അന്തിമ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തുടനീളമുള്ള 97 ലക്ഷത്തിലധികം വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം 14.25 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായി. പുതിയ കണക്ക് പ്രകാരം ആകെ 5.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഇത് 6.41 കോടി ആയിരുന്നു. ഇതില്‍ പുരുഷന്മാര്‍ 2.66 കോടിയും സ്ത്രീകള്‍ 2.77 കോടിയും ട്രാന്‍സ്ജെന്‍ഡറുകള്‍ 7,191 ഉം [&Read More