‘അന്ധരാകാതിരിക്കുക; അന്ധമായ രാഷ്ട്രീയ ആരാധന രാജ്യത്തിന്റെ അടിത്തറ തകർത്തേക്കാം’: ജന്തർമന്തർ സമരത്തിന് പിന്തുണയുമായി
തിരുവനന്തപുരം: അന്ധമായ രാഷ്ട്രീയ കൂറും നേതാക്കളോടുള്ള ആരാധനയും രാജ്യത്തിന്റെ അടിത്തറ തകർക്കുമെന്നും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും പ്രമുഖ ഗായകൻ ജോബ് കുര്യൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെതിരെ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കണമെന്ന് ജോബ് കുര്യൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ തകർന്ന വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ [&Read More