27/01/2026

Tags :sit

Kerala

പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More

Main story

ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’; എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് അറസ്റ്റിലായ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്ത്. എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്നും സഖാവായ അദ്ദേഹത്തെ വിശ്വസിച്ച് രേഖകൾ വായിച്ചു നോക്കാതെ ഒപ്പിടുകയായിരുന്നു എന്നുമാണ് വിജയകുമാറിന്റെ മൊഴി. പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വർണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോർഡ് യോഗത്തിൽ പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാതെ താൻ ഒപ്പിട്ടു നൽകി. കാര്യങ്ങൾ വിശദീകരിക്കാൻ പത്മകുമാറിന് അറിയാമായിരുന്നു. ഒളിവിലായിരുന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് [&Read More

Main story

അലന്ദ് വോട്ട് തട്ടിപ്പില്‍ പിടിമുറുക്കി എസ്‌ഐടി; മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവും

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More