01/04/2026
[fontresizer_tawhidurrahmandear_widget]

Tags :SNDP Yogam

Kerala

‘വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്എൻഡിപി യോഗത്തിൻ്റെ നിലപാടല്ല’- തുഷാർ വെള്ളാപ്പള്ളി

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ എസ്എൻഡിപി. യോഗത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ജനറൽ സെക്രട്ടറി സ്വന്തം കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. അത് സംഘടനയുടെ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. ഒരു മുന്നണിയെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം സംഘടനയ്ക്കില്ല. യോഗത്തിന്റെ ഔദ്യോഗികമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെങ്കിൽ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും [&Read More

Kerala

വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്കൊപ്പം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവർക്ക് ഏർപ്പെടുത്തിയ അയോഗ്യതയ്ക്കും സ്റ്റേ അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കമ്പനി നിയമത്തിലെ 164 (2) വകുപ്പ് പ്രകാരം, തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേണുകളോ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളോ [&Read More

Kerala

വെള്ളാപ്പള്ളി പുറത്ത്; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി ഉത്തരവ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം ഭരണസമിതിയിലെ മുഴുവൻ പേർക്കും ഇതോടെ സ്ഥാനം നഷ്ടമായി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി ഗുരുതരമായ വീഴ്ച [&Read More

Kerala

‘127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ നൽകരുത്’- രാഷ്ട്രപതിക്ക് നിവേദനം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. വെള്ളാപ്പള്ളിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകി. പദ്മ പുരസ്‌കാരങ്ങളെ മുൻപ് പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും നിവേദനത്തിൽ ആരോപിക്കുന്നു. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ 127 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന ഗുരുതരമായ വസ്തുത നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 21 കേസുകളിൽ നിലവിൽ കുറ്റപത്രം [&Read More

Kerala

‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്‌ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നാടായി മുതല്‍ നസ്രാണി വരെ യോജിച്ചുപോകണമെന്ന് പറഞ്ഞത്. അതേസമയം , താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിംകളെ സഹോദരരെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് വി.ഡി സതീശനെന്നും അദ്ദേഹം അപ്രസക്തനാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ”മുസ്‌ലിംകളെ ഭയന്നാണ് ഇന്ന് ക്രിസ്ത്യാനികള്‍ കേരളത്തില്‍ കഴിയുന്നത്. ആ ദുഃഖം അവരില്‍ പലരും പങ്കുവയ്ക്കുകയും ഒന്നിച്ചുപോകണമെന്ന് [&Read More

Kerala

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Kerala

‘ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്‌ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത് ‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്‌ലിംകളുടെ [&Read More

Kerala

‘മലപ്പുറം ചോദ്യത്തില്‍’ ഉത്തരംമുട്ടി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി ക്ഷുഭിതനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി ജേണലിസ്റ്റിന്റെ മൈക്ക് തട്ടിമാറ്റുകയും ‘താന്‍ കുറേക്കാലമായി ഇത് തുടങ്ങിയിട്ട്, പോടോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നും ഈ ദുഃഖം താന്‍ മുന്‍പ് പങ്കുവെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് [&Read More