26/01/2026

Tags :Social media

Gulf

യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും [&Read More

India

വ്യാജപ്രചാരണങ്ങൾക്കും നിയമം കയ്യിലെടുക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി മംഗളൂരു പോലീസ്

മംഗളൂരു: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വാട്സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ ഈ ഇടപെടൽ. അടുത്തിടെ മംഗളൂരുവിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ നടന്ന ആക്രമണമാണ് പോലീസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ഒരു വിദേശിയാണെന്ന (ബംഗ്ലാദേശി) തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു അക്രമം. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്നും [&Read More