തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന സംഗീത മാന്ത്രികൻ; തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ
മലയാള ചലച്ചിത്ര ലോകത്ത് സുവർണസംഗീതകാലം തീർത്ത പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന് വിട. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു. മലയാളത്തിന് എന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് അദ്ദേഹംപ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘കിലുക്കം’, ‘മിന്നാരം’, ‘സ്ഫടികം’, ‘ധ്രുവം’, ‘ദേവാസുരം’, ‘ഹിറ്റ്‌ലർ’ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു. പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സിനിമയുടെ ആത്മാവ് തൊട്ടറിയുന്ന ഈണങ്ങൾ കൊണ്ടാണ് ശ്രദ്ധേയനായത്. തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന [&Read More