‘ശബരിമലയിൽ ഇപ്പോഴുള്ളത് വെറ്റിലക്കച്ചവടക്കാരന്റേത് പോലെയുള്ള രജിസ്റ്റർ’;സമഗ്രമായത് വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്നതുപോലെയുള്ള സാധന രജിസ്റ്ററാണ് ശബരിമലയിലുള്ളതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ മാത്രമുള്ള നിലവിലെ സ്റ്റോക്ക് ബുക്കിന് പകരം സമഗ്രമായ രജിസ്റ്റർ തയ്യാറാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമലയിലേക്ക് 1.66 കോടി രൂപ എസ്റ്റിമേറ്റിൽ രണ്ടു നിലകളുള്ള 1000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട [&Read More