കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്‌ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ [&Read More
Tags :Suicide case
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി
ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്. തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി [&Read More
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ജെ. റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് [&Read More
‘മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്’; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം,
കോഴിക്കോട്: ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് അധികൃതർക്ക് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ മകൻ മോശക്കാരനല്ലെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുതെന്നും ദീപക്കിന്റെ അമ്മ വിതുമ്പലോടെ പറഞ്ഞു. മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷൻ, സിറ്റി പോലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് [&Read More