യുപിയിൽ എട്ടുദിവസമായി വയലിൽ വട്ടംചുറ്റിയ പശുവിന് ‘അത്ഭുതശക്തിയെന്ന്’ ഗ്രാമീണർ; ഒടുവിൽ അസുഖമെന്ന് കണ്ടെത്തി
ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്‌തി ജില്ലയിലെ വയലിൽ എട്ട് ദിവസത്തോളം അസ്വാഭാവികമായി വട്ടം ചുറ്റി നടന്ന പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിദ്ധരിച്ച് ആരാധിച്ച് ഗ്രാമീണർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാസ്‌ഭാരിയ ഗ്രാമത്തിലാണ് ഒരു പശു എട്ട് ദിവസമായി വയലിൽ വട്ടത്തിലുള്ള പാതയിലൂടെ മാത്രം സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഒരു അത്ഭുത പ്രവൃത്തിയായി ഗ്രാമീണർ തെറ്റിദ്ധരിക്കുകയായിരുന്നു. ചിലർ തങ്ങൾക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് കരുതി ഈ പശുവിന് [&Read More