കോഴിക്കോട്: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തമുഖത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒന്നാമത്തെ സോണിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽപ്പെട്ട് ഇനി നാല് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാൽ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി എ.പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. നിലവിൽ നാല് സോണുകളായി തിരിഞ്ഞാണ് ദുരന്തമേഖലയിൽ പരിശോധന പുരോഗമിക്കുന്നത്. അതേസമയം, തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടന്നത് [&Read More
Tags :T Siddique
കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്
വയനാട്: വയനാട് കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ [&Read More
‘ബഷീറിന്റെ കൊലയാളിക്കൊപ്പം ഇരിക്കില്ല’; ടി. സിദ്ദീഖിനൊപ്പം വാർത്തസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ
തിരുവനന്തപുരം: കൃഷിമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കനത്ത പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത നിലപാട് മാധ്യമപ്രവർത്തകർ സ്വീകരിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധത്തിന് വഴങ്ങി ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോയി. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായ ശ്രീറാം, നിയമസഭയിലെ മീഡിയ റൂമിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം എത്തിയത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു സിറാജ് ദിനപത്രത്തിന്റെ മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണം. 2019 ഓഗസ്റ്റ‌് [&Read More