19/04/2026
[fontresizer_tawhidurrahmandear_widget]

Tags :TechGlitch

Kerala

തീപിടുത്തം പൊന്നാനിയിൽ, അഗ്നിരക്ഷാസേന പാഞ്ഞെത്തിയത് കോഴിക്കോട് ബീച്ചിൽ!

കോഴിക്കോട്: പൊന്നാനിയിലെ കടയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ കോഴിക്കോട് ബീച്ചിൽ അഗ്നിരക്ഷാസേന നെട്ടോട്ടമോടിയത് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിച്ചു. 101 എന്ന എമർജൻസി നമ്പറിലെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായ അഭ്യർത്ഥനകൾ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് എത്തുന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് പരിഭ്രമത്തോടെ ഒരു ഫോൺവിളി എത്തിയത്. സ്റ്റേഷന് തൊട്ടുപിന്നിലെ ഹോട്ടലിന് തീപിടിച്ചെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ അഗ്നിരക്ഷാസേന മൊബൈൽ ടാങ്ക് യൂണിറ്റുമായി [&Read More